ഫാത്വിമ ലത്വീഫിന്റെ മരണം: ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ ഐ ടി

Posted on: November 21, 2019 10:43 pm | Last updated: November 22, 2019 at 11:02 am

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐ ഐ ടി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം ഇല്ലെന്ന് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി ചര്‍ച്ചക്കെത്തിയ വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

മുന്നോട്ടുവെച്ച അനുനയ നിര്‍ദേശങ്ങള്‍ ഡയറക്ടര്‍ അംഗീകരിച്ചില്ല. ഡയറക്ടറുടെ നിലപാടിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടതായി അറിയിച്ച വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് അറിയിച്ചു. ഐ ഐ ടിയിലെ വിദ്യാര്‍ഥി കൂട്ടായ്മകളുമായി ആലോചിച്ച് ഭാവി സമര രീതികള്‍ തീരുമാനിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നിരാഹാര സമരം അടക്കമുള്ള സമരമുറകള്‍ വിദ്യാര്‍ഥികള്‍ ആലോചിക്കുന്നതായാണ് വിവരം.