വര്‍ഗീയമായി പെരുമാറുന്നു; വടകര പോലീസിനെതിരെ സിപിഎം മാര്‍ച്ച് നടത്തി

Posted on: November 20, 2019 1:10 pm | Last updated: November 20, 2019 at 1:10 pm

കോഴിക്കോട്: വടകര എസ് ഐ ഷറഫുദ്ധീന്‍ വര്‍ഗീയമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സിപിഎം മാര്‍ച്ച്. കലോത്സവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്തുവെന്നാണ് എസ്‌ഐക്കെതിരായ ആരോപണം.

പ്രശ്‌നമുണ്ടാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടെന്നും സി പി എം ആരോപിച്ചു. വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.