തെളിവില്ല; അസാഞ്‌ജെക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു

Posted on: November 19, 2019 10:06 pm | Last updated: November 20, 2019 at 12:18 pm

സ്‌റ്റോക്ക്‌ഹോം: വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു.ശക്തമായ തെളിവുകളുടെ അഭാവത്തിലാണിത്.

സ്വീഡിഷ് ചീഫ് പ്രോസിക്യൂട്ടര്‍ ഈവ മേരി പെര്‍സണാണ് സ്‌റ്റോക്ക്‌ഹോമില്‍നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.ബലാല്‍സംഗ ആരോപണം ഉള്‍പ്പെടെ നാല് ലൈംഗിക അതിക്രമ പരാതികളാണ് ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അസാഞ്‌ജെ നിഷേധിച്ചിരുന്നു.