വയനാട് മേപ്പാടിയില്‍ വാഹനാപകടം; കൊയിലാണ്ടി സ്വദേശി മരിച്ചു

Posted on: November 19, 2019 5:12 pm | Last updated: November 19, 2019 at 5:12 pm

മേപ്പാടി: കോഴിക്കോട്-മേപ്പാടി റൂട്ടിലെ നാല്‍പത്തി ആറാം മൈലിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലെ നൊച്ചാട് നടുവണ്ണൂര്‍ നെല്ലിയുള്ളകണ്ടി ഗഫൂറിന്റെ മകന്‍ നിസാം (22) ആണ് മരിച്ചത്. പരുക്കേറ്റയാളെ അരപ്പറ്റ വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ടിപ്പറിനടിയില്‍ പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.