Connect with us

Career Education

ഒരുങ്ങാം എൽ ഡി സിക്ക്; 88 തസ്തികകളിൽ പി എസ് സി വിജ്ഞാപനം

Published

|

Last Updated

വിവിധ വകുപ്പുകളിൽ എൽ ഡി ക്ലാർക്ക് ഉൾപ്പെടെ 88 തസ്തികകളിലേക്കുള്ള നിയമനത്തിന് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് കോ ഓപറേറ്റീവ് ബേങ്കിൽ ക്ലാർക്ക്, കാത്ത് ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, അഗ്രിക്കൾച്ചറൽ ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്(അക്കൗണ്ട്‌സ്), ക്ലാർക്ക്- ടൈപ്പിസ്റ്റ്, അറബിക് ലക്ചറർ, ഉറുദു ലക്ചറർ, കെയർടേക്കർ (വനിത), ഫീൽഡ് വർക്കർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ, ഹൈസ്‌കൂൾ അസിസ്റ്റന്റ്തുടങ്ങിയ തസ്തികകളിലാണ് നിയമനം.

പി എസ് സിയുടെ ഏകജാലക സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 18.

എൽ ഡി ക്ലാർക്ക് (207/2019)

എസ് എസ് എൽ സി പ്രധാന യോഗ്യതയായ പരീക്ഷക്ക് പ്രായപരിധി 18- 36 ആണ്. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണെങ്കിലും ഒ ബി സിക്ക് 39ഉം എസ് സി, എസ് ടിക്ക് 41 ഉം ആണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്ക് കൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2020 ജൂണിൽ പരീക്ഷ നടത്തും. 2020 ഡിസംബറിൽ സാധ്യതാ പട്ടികയും 2021 ഏപ്രിലിൽ റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കാനാണ് പി എസ് സി തീരുമാനം.
നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. കഴിഞ്ഞ എൽ ഡി ക്ലാർക്ക് വിജ്ഞാപനം 2016 നവംബർ 25നാണ് പി എസ് സി പ്രസിദ്ധീകരിച്ചത്. അന്നത്തെ വിജ്ഞാപനത്തിന് പതിനാല് ജില്ലകളിലായി 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ 18 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. അപേക്ഷകരുടെ എണ്ണമനുസരിച്ച് ഏഴോ എട്ടോ ഘട്ടമായി പരീക്ഷ നടത്താനാണ് പി എസ് സി ആലോചിക്കുന്നത്.

ജനറൽ കാറ്റഗറി-
സംസ്ഥാനതലം

ഹെഡ് ഓഫ് സെക്‌ഷൻ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിംഗ് ഓഫീസർ, എൻജിനീയറിംഗ് അസിസ്റ്റന്റ്(ഇലക്ട്രോണിക്‌സ്)/ ഓവർസിയർ ഗ്രേഡ് 1, മോഡല്ലർ, ഇൻസ്ട്രക്ടർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ ഗ്രേഡ് 2, ക്ലാർക്ക് ഗ്രേഡ് 1 (ജനറൽ കാറ്റഗറി), അനലിസ്റ്റ്, മെയിന്റനൻസ് അസിസ്റ്റന്റ്‌സ് (ഇലക്ട്രിക്കൽ), കാത്ത് ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ, എൻജിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 3, ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ).

ജനറൽ കാറ്റഗറി-
ജില്ലാതലം

എൽ ഡി ക്ലാർക്ക്, ഇലക്ട്രിക്കൽ വൈൻഡർ.
വിശദ വിവരങ്ങൾക്ക് പി എസ് സി വെബ്സൈറ്റ് സന്ദർശിക്കുക.