Connect with us

Kerala

റണ്‍വേ നവീകരണം: നെടുമ്പാശേരിയില്‍ നിന്ന് നാല് മാസം പകല്‍ വിമാന സര്‍വ്വീസുണ്ടാകില്ല

Published

|

Last Updated

കൊച്ചി | നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ പ്രവര്‍ത്തി ആരംഭിക്കാനിരിക്കെ നാല് മാസത്തേക്ക് പകല്‍ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് അധികൃതര്‍. റണ്‍വേ നവീകരണ പ്രവൃത്തി ആരംഭിക്കുന്ന നാളെ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെയാണ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദിവസവും രാവിലെ പത്തിന് അടക്കുന്ന റണ്‍വേ വൈകിട്ട് ആറിന് തുറക്കം. റണ്‍വേ അടയ്ക്കും. മിക്ക സര്‍വീസുകളും വൈകിട്ട് ആറു മുതല്‍ രാവിലെ പത്ത് വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചതിനാല്‍ പ്രതിദിനം അഞ്ച് വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദാകുകയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

റണ്‍വേ റീസര്‍ഫസിംഗ് പ്രവൃത്തികള്‍ക്കായി ഒരുവര്‍ഷം മുമ്പുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ പൂര്‍ണസഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കല്‍ ഒഴിവാക്കാനായി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസും റദ്ദായി.
നവീകരണം നാളെ തുടങ്ങും,

Latest