സ്‌കൂള്‍ കായികോത്സവം: എറണാകുളത്തെ പിന്തള്ളി പാലക്കാടിന് കിരീടം

Posted on: November 19, 2019 3:48 pm | Last updated: November 19, 2019 at 7:51 pm

കണ്ണൂര്‍ | അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ പാലക്കാടിന് കീരീടം.  നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലക്കാട് കിരീടമണിഞ്ഞത്.  201.33 പോയിന്റുമായാണ് പാലക്കാടിന്റെ കുതിപ്പ്. എറണാകുളത്തിന് 129.33 പോയിന്റാണുള്ളത്. 123.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതെത്തി. 2016 ന് ശേഷം ആദ്യമായാണ് പാലക്കാട് ഒന്നാമതെത്തുന്നത്. കല്ലടി എച്ച് എസ്, ബി ഇ എം എച്ച് എസ് എസ് എന്നീ സ്കൂളുകളുടെ സ്വർണക്കൊയ്ത്താണ് പാലക്കാടിന് നിർണായകമായത്.

Palakkad    201.33
   Ernakulam    157.33
   Kozhikode    123.33
   Thiruvananthapuram    104.5
   Thrissur    91
   Kottayam    87.5
   Kannur    52
   Malappuram    40
   Wayanad    24
   Kollam    22
   Alappuzha    18
   Kasaragod    17
   Pathanamthitta    15
   Idukki    1

സ്‌കൂളുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച് എസിനെ മറികടന്ന്  കോതമംഗലം മാര്‍ബേസില്‍ എച്ച് എസ് എസ് മുന്നിലെത്തി. 62.33 പോയിന്റാണ് മാർബേസിൽ നേടിയത്. കല്ലടി എച്ച് എസ് എസ്  58.33 പോയിനറ് നേടി. 32.33 പോയിന്റ് നേടിയ സെന്റ് ജോസഫ് പുല്ലൂരംപാറക്കാണ് മൂന്നാം സ്ഥാനം.

Mar Basil H S S Kothamangalam
   62.33
K. H. S. Kumaramputhur
   58.33
St. Joseph`s HS Pulloorampara
   32.33
B. E. M. H. S. S. Palakkad
   29
N H S S IRINJALAKUDA
   28
Govt. Fisheries H. S. S Nattika
   26
Govt. H S Maneed
   26
AMHS POOVAMBAYI
   22
C.H.M.H.S.S.Elayavoor
   22
HOLY FAMILY H S S KATTIPPARA
   22