National
ജമ്മു കശ്മീരില്‍ സ്ഫോടനം; സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന് വീരമൃത്യു. സംഭവത്തില്‍ രണ്ടു 2 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പല്ലന്‍വാല സെക്ടറില്‍ ഞായറാഴ്ചയാണ് സ്ഫോടനം. സൈനികരുമായി പോവുകയായിരന്ന ട്രക്കിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
പരുക്കേറ്റ സൈനികരെ ഉടന്‍തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ ജീവന് രക്ഷിക്കാനിയില്ലെന്ന് സൈനിക വക്താവ് അറിയിച്ചു.അതേസമയം രജൗറിയില്‍ ജനവാസ കേന്ദ്രത്തിനു നേര്‍ക്ക് പ്രകോപനം കൂടാതെ പാക് സൈന്യം വെടിയുതിര്‍ത്തതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈന്യം വ്യക്തമാക്കി.
---- facebook comment plugin here -----