Gulf
സഊദിയില്‍ 74,376 റിയാല്‍ നഷ്ടപെട്ട കേസില്‍ തടവിലായ മലയാളി യുവാവിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു

ദമാം: എഴുപത്തി നാലായിരത്തി മുന്നൂറ്റി എഴുപത്തി ആറ് റിയാല്‍ നഷ്ടപെട്ട കേസില്‍ സ്വദേശി യുവാവ് നല്‍കിയ പരാതിയില്‍ പിടിക്കപ്പെട്ട് സഊദിയിലെ ദമാമില്‍ കഴിഞ്ഞ ഏഴ് മാസമായി ജയിലിലായ മലയാളി യുവാവിന് ഒടുവില്‍ അനുകൂല വിധിയെ തുടര്‍ന്ന് ജയില്‍ മോചിതനായി. സഊദി പൗരന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും ഹാക്ക് ചെയ്തു പണം തട്ടിയന്നാരോപിച്ചായിരുന്നു കൊട്ടാരക്കര സ്വദേശി സജി ജയിലിലായത് .74,376 റിയാല്‍ നഷ്ടമായ സ്വദേശി പൗരന് സജിയുടെ മൊബൈല്‍ നമ്പറാണ് പാസ്‌വേഡ് ചോദിച്ചുകൊണ്ട് ലഭിച്ചത് . ഇതാണ് സജിയെ ആറ് മാസമായി ഇരുമ്പഴിക്കുള്ളില്‍ കഴിയേണ്ടിവന്നത്
കഴിഞ്ഞ നാല് വര്‍ഷമായി ദമ്മാമില്‍ ലേബര്‍ ആയി ജോലി നോക്കുന്ന തനിക്ക് ബേങ്കില്‍ അക്കൗണ്ട് ഉള്ളതല്ലാതെ ബേങ്കുമായി ഇത്തരത്തില്‍ ഉള്ള ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും ജോലി ചെയ്യുന്ന ശമ്പളം ബേങ്കുവഴിയാക്കിയതിനാല്‍ കമ്പനി ആണ് അക്കൗണ്ട് എടുത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു .
കോടതി വിചാരണയില്‍ ഇദ്ദേഹത്തിന്റെ നിരപരാധിത്വം കോടതിക്ക് മനസിലായതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്.തുടര്‍ന്ന് ദമാം ക്രിമിനല്‍ കോടതി ഇയാള്‍ നിരപരാധിയാണെന്നു വിധിച്ചെങ്കിലും ഇനി അപ്പീല്‍ കോടതി കൂടി നിരപരാധിയാണെന്ന് സ്ഥിരീകരിക്കണം. എങ്കില്‍ മാത്രമേ സജിക്ക് പൂര്‍ണമായും നിയമ നടപടികളില്‍ നിന്നും ഒഴിവാകാനാകു . അപ്പീല്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ് സജി
മുഹമ്മ്ദ് റഫീഖ് ചെമ്പോത്തറ