Connect with us

Alappuzha

മാന്നാറില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

Published

|

Last Updated

ചെങ്ങന്നൂര്‍ | മാന്നാര്‍ മുസ്ലിം പള്ളിക്ക് മുന്‍വശം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

നിരണംസെന്‍ട്രല്‍ തെക്കേ പഴങ്ങേരില്‍ പി സി ഫിലിപ്പിന്റെ മകന്‍ മോന്‍സി (34)ആണ് മരിച്ചത്. നിരണം കണിയാംകണ്ടത്തില്‍ ബിനു (36), നിരണം തെക്കേ പഴങ്ങേരില്‍ രാജു (47), നിരണം മൂക്കോട്ടില്‍ ജോമോന്‍ പൊന്നൂസ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 11 മണിയോടെ ആണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ തകര്‍ന്നു. കാറിന്റെ ഇടതു വശത്തെ വാതിലുകളില്‍ കൂടിയാണ് പരിക്ക് പറ്റിയവരെ പുറത്തെടുത്തത്. മാന്നാര്‍ പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

---- facebook comment plugin here -----

Latest