ശബരിമല: യുവതികള്‍ എത്തുമ്പോള്‍ ഉചിത നടപടി- ഡി ജി പി

Posted on: November 16, 2019 12:37 pm | Last updated: November 16, 2019 at 7:05 pm

കൊച്ചി: മണ്ഡല പൂജക്കായി ശബരിമല നട മണിക്കൂറുകള്‍ക്കകം തുറക്കാനിരിക്കെ യുവതി പ്രവേശന വിഷയത്തില്‍ നിലപാട് അറിയിച്ച് പോലീസ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതി വിധിയില്‍ വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അപ്പോള്‍ വേണ്ട നടപടി സ്വീകരിക്കും. പമ്പയില്‍ ഇത്തവണ പോലീസ് ചെക്‌പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നും ബെഹ്‌റ അറിയിച്ചു.

വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പോലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ വേണ്ടെന്നതാണ് സര്‍ക്കാര്‍ നിലപാട്.