സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

Posted on: November 15, 2019 11:32 pm | Last updated: November 15, 2019 at 11:32 pm

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ ചെലവൊഴികെ ബില്ലുകളൊന്നും പാസാക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് നിയന്ത്രണം.