Connect with us

Gulf

പ്രമുഖരുടെ സംഗമ വേദിയായി ഐ സി എ ഐ വാര്‍ഷിക സെമിനാര്‍

Published

|

Last Updated

അബൂദബി | ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അബൂദബിയുടെ (ഐ സി എ ഐ) വാര്‍ഷിക സെമിനാര്‍ പ്രമുഖരുടെ സംഗമ വേദിയായി. രണ്ട് ദിവസം നീണ്ട് നിന്ന സെമിനാറിന്റെ ഭാഗമായി സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പ്രചോദനകരമായ അനുഭവങ്ങള്‍ പങ്ക് വെച്ചു. വാണിജ്യ തൊഴില്‍ രംഗങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍, അതിനനുസരിച്ച് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ആളുകള്‍ കൈക്കൊള്ളേണ്ട മാറ്റങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു.

അഡ്നോക് ഗ്രൂപ്പ് സി എഫ് ഒ മാര്‍ക്ക് കുറ്റിസ്, സാമൂഹ്യ പ്രവര്‍ത്തക സിന്ധുതായ് സപ്ക്കല്‍, മെയ്ക് ഇന്ത്യ റീഡ് മിഷന്‍ സ്ഥാപകന്‍ അമൃത് ദേശ്മുഖ്, എര്‍ത്ത് സേവ്യര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ രവി കര്‍ള, സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണറുടെ മുന്‍ ഉപദേഷ്ടാവ് അഭിജിത് ചൗധരി, ഫ്രഷ് ടു ഹോം സി ഇ ഒ. ഷാന്‍ കടവില്‍, ക്രെസന്റ് ഇന്‍വെസ്റ്റ്‌മെന്റ് എം ഡി. തുഷാര്‍ സിംഘ്വി, സീ ബിസിനസ് ടി വി എം ഡി. അനില്‍ സിംഘ്വി, മാധ്യമ പ്രവര്‍ത്തകന്‍ വിക്കി കപൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ അവതരണം നടത്തി. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സ്മിത പാന്ഥ് ഉദ്ഘാടനം നിര്‍വഹിച്ചു. മിഡിപ്പോയ്ന്റ് ഇന്റര്‍നാഷനലിന്റെ സി ഇ ഒയും ചെയര്‍ വുമണുമായ ശൈഖ നൂറ അല്‍ ഖലീഫ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫുല്ല പി ചാജ്ജ്ഡ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ബോളിവുഡ് ഗായകന്‍ സുഖ്വീന്ദര്‍ സിംഗിന്റെ സംഗീത കച്ചേരിയും ഒരുക്കിയിരുന്നു.