Connect with us

Kerala

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം വെട്ടിത്തറ മീഖായേല്‍ പള്ളിയിലെത്തി; പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മടങ്ങി

Published

|

Last Updated

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നില നില്‍ക്കുന്ന എറണാകുളം ജില്ലയിലെ വെട്ടിത്തറ മാര്‍ മീഖായേല്‍ വലിയ പള്ളിയില്‍ ഓര്‍ത്തഡോക്ള്‍സ് സഭ അംഗങ്ങള്‍ പ്രവേശിക്കാനെത്തി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളി തങ്ങള്‍ക്ക് വിട്ടു നല്‍കണം എന്നാവശ്യപ്പെട്ടാണ് ഇവരെത്തിയിരിക്കുന്നത്.

രാവിലെ ഏഴരയോടെ ഇടവക വികാരി ഫാ. ജോണിന്റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ എത്തിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളി, തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം. അതേ സമയം പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അതിന് ശ്രമിച്ചാല്‍ തടയുമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം തിരിച്ചു പോയി.