കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

Posted on: November 14, 2019 2:36 pm | Last updated: November 14, 2019 at 2:36 pm

ന്യൂഡല്‍ഹി: ശബരിമല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പാക്കാന്‍ സാര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള വിധിക്ക് സ്റ്റേയില്ലന്നാണ് അറിവ്. ഈ സാഹചര്യത്തില്‍ എന്ത് വേണമെന്നത് വിധി പഠിച്ച ശേഷം പ്രതികരിക്കും. അടുത്തകാലത്തുണ്ടായ ചില കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധി അനുസരിച്ച് തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഹരജി വിശാല ബഞ്ചിലേക്ക് വിട്ട സാഹചര്യത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു