സയ്യിദ് മുഷ്താഖ് അലി ടി ട്വന്റി; വിദര്‍ഭയെയും കീഴടക്കി കേരളം

Posted on: November 14, 2019 1:54 pm | Last updated: November 14, 2019 at 5:15 pm

തിരുവനന്തപുരം | സയ്യിദ് മുഷ്താഖ് അലി ടി ട്വന്റി ടൂര്‍ണമെന്റില്‍ കേരളം വിദര്‍ഭയെ 26 റണ്‍സിന് പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. സ്‌കോര്‍: കേരളം-162/7, വിദര്‍ഭ-20 ഓവറില്‍ 136/7.

39 പന്തില്‍ പുറത്താകാതെ 69 റണ്‍സെടുത്ത നായകന്‍ റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് മികച്ച സ്‌കോര്‍ നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അഞ്ച് സിക്‌സും രണ്ട് ഫോറും ഈ ഇന്നിംഗ്‌സില്‍ നിന്ന് പിറന്നു. സച്ചിന്‍ ബേബിയുടെ സംഭാവന (39) യും വിജയത്തില്‍ നിര്‍ണായകമായി. വിദര്‍ഭയുടെ മൂന്ന് വിക്കറ്റ് കൊയ്ത് സന്ദീപ് വാര്യര്‍ ബൗളിംഗില്‍ തിളങ്ങി.