Connect with us

Kerala

ജെ എന്‍ യു സമരത്തിന് പിന്തുണ: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെ എന്‍ യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലും പ്രതിഷേധം. സര്‍വ്വകലാശാലയിലെത്തിയ കേന്ദ്രമാനവ വിഭവശേഷി മന്ത്രി സഞ്ജയ് ശാംറാവു ധോത്രയെ തടഞ്ഞ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കോടി വീശി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പി്ന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന ഹാളിന് പുറത്ത് വായ്മൂടിക്കെട്ടിയും പ്രതിഷേധം നടന്നു. 300ഓളം വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
കാലിക്കറ്റ് സര്‍വ്വകലാശാല എഡ്യുക്കേഷന്‍ ഡിപാര്‍മെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയായിരുന്നു അദ്ദേഹം. ഉച്ചക്ക് ഒരു മണിയോടെ ക്യാമ്പസിലെത്തിയ മന്ത്രി പരിപാടിയില്‍ പങ്കെടുക്കാനായി ഹാളിലേക്ക് കയറുമ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. കരിങ്കൊടിയുമായെത്തിയ എസ് എഫ് പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി വേദിയിലേക്ക് കയറുന്നത് തടയുകയും തുടര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് എത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളും നടക്കുകയും പിന്നീട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

 

.

Latest