അഖില കേരള ഖുർആൻ പാരായണ മത്സരം: ഒന്നാം സ്ഥാനം സിറാജുൽ ഹുദാ വിദ്യാർഥികൾക്ക്

Posted on: November 13, 2019 12:09 pm | Last updated: November 13, 2019 at 12:09 pm


കല്ലമ്പലം | നബിദിനത്തിന്റെ ഭാഗമായി കെ ടി സി ടിയിൽ നടന്ന അഖില കേരള ഖുർആൻ പാരായണ മത്സരത്തിൽ കുറ്റ്യാടി സിറാജുൽഹുദാ അറബിക് കോളജിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി.

സീനിയർ വിഭാഗത്തിൽ മുഹമ്മദ് റാശിദ് (സിറാജുൽ ഹുദാ കുറ്റ്യാടി), ജൂനിയർ വിഭാഗത്തിൽ ഫർഹാൻ മുഹമ്മദ് (സിറാജുൽ ഹുദാ തഹ്ഫീളുൽ ഖുർആൻ കോളജ്, കുറ്റ്യാടി) എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയത്.

സീനിയർ വിഭാഗത്തിൽ മുസ്തഖീം മുഈനുദ്ദീൻ (ദാറുൽ അഖ്‌റം അറബിക് കോളജ്, പൂവച്ചൽ) രണ്ടാ സ്ഥാനവും നേടി. മുഹമ്മദ് ഇബ്‌ന് യൂസുഫിനാണ് (മനാറുൽ ഇസ്‌ലാം അറബിക് കോളജ്, കൊല്ലം) മൂന്നാം സ്ഥാനം. ജൂനിയർ വിഭാഗത്തിൽ ബിലാൽറാത്തിക്കൽ (സ്വലാഹിയ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടുവയിൽ) രണ്ടാം സ്ഥാനവും, അബൂബക്കർ (സമദാനിയ എജ്യൂസൊസൈറ്റി മൈലക്കാട്) മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് എൻ കെ പ്രേമചന്ദ്രൻ എം പി സമ്മാന വിതരണം നടത്തി.
മത്സരം കടുവയിൽ ഷാജഹാൻ മൗലവി ഉദ്ഘാടനം ചെയ്തു. എ നഹാസ് സംസാരിച്ചു. 50 ലേറെ കോളജുകളിൽ നിന്ന് മത്സരാർഥികൾ പങ്കെടുത്തു.