Connect with us

Kerala

വെണ്‍മണി ഇരട്ടക്കൊല: രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയില്‍

Published

|

Last Updated

ആലപ്പുഴ: വെണ്‍മണി ഇരട്ടക്കൊല കേസിലെ പ്രതികളെന്നു സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ വിശാഖപട്ടണത്തു നിന്ന് റെയില്‍വേ സുരക്ഷാ സേന പിടികൂടി. ഇവരില്‍നിന്നും മോഷ്ടിച്ച സ്വര്‍ണവും കണ്ടെത്തി. പിടിയിലാവരെ കേരളത്തിലെത്തിക്കും.

ലബിലു, ജുവല്‍ എന്നിവരാണു പിടിയിലായത്. ചെന്നൈ കോറമണ്ടല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. പോലീസിന്റെ തിരച്ചില്‍ നോട്ടിസിലെ ചിത്രങ്ങള്‍ കണ്ടാണ് ഇവരെ തിരിച്ചറിഞ്ഞത്. വൃദ്ധ ദമ്പതികളായ എ പി ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.

Latest