അല്‍ ഐന്‍ മൃഗശാലയില്‍ ടിക്കറ്റ് ചാര്‍ജില്‍ ഒരു മാസത്തേക്ക് 48 ശതമാനം കിഴിവ്

Posted on: November 12, 2019 5:10 pm | Last updated: November 12, 2019 at 5:11 pm

അബൂദബി: ദേശീയ ദിനത്തോടനുബന്ധിച്ച് വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യുന്നവര്‍ക്ക് എന്‍ട്രി, സഫാരി ട്രക്ക് ടിക്കറ്റുകള്‍ക്ക് 48 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് അല്‍ ഐന്‍ മൃഗശാല അധികൃതര്‍ അറിയിച്ചു. നവംബര്‍ 1 മുതല്‍ 29 വരെ യുള്ള കാലയളവില്‍ എടുക്കുന്ന എല്ലാ ടിക്കറ്റുകള്‍ക്കും 30 ദിവസത്തേക്ക് കിഴിവ് ലഭിക്കും.

യു എ ഇയുടെ 48-ാമത് ദേശീയ ദിനത്തില്‍ അല്‍ ഐന്‍ മൃഗശാല പ്രത്യേക കിഴിവ് വാഗ്ദാനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ ഐന്‍ മൃഗശാലയിലെ മാര്‍ക്കറ്റിംഗ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഒമര്‍ യൂസഫ് അല്‍ ബലൂഷി പറഞ്ഞു. വൈവിധ്യമാര്‍ന്ന വന്യജീവികള്‍ക്കിടയില്‍ ആവേശകരമായ അനുഭവങ്ങളും ഷോകളും സാഹസികതകളും അനുഭവിക്കാന്‍ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുള്ളവരെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.