Connect with us

Ongoing News

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടു; രണ്ട് ബംഗാളികള്‍ കസ്റ്റഡിയില്‍

Published

|

Last Updated

ആലപ്പുഴ: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75) ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയത്തില്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീടിന് സമീപം താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ വിളിച്ചുവരുത്തിയ രണ്ട് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് വിവരം. എന്നാല്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ളവര്‍ വ്യക്തമാക്കുന്നത്.

വൃദ്ധ ദമ്പതികളുടെ മകന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇത് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. സംശയാസ്പദമായി കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

 

---- facebook comment plugin here -----

Latest