കെ എം ബഷീറിന്റെ മരണം: അപകടകാരണം ശ്രീറാം ഉദാസീനതയോടെ വാഹനമോടിച്ചതെന്ന് മന്ത്രി

Posted on: November 11, 2019 11:58 am | Last updated: November 11, 2019 at 6:47 pm

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ അപകടത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധമായും ഉദാസീനനായും വാഹനമോടിച്ചതാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി വ്യക്തമാക്കിയില്ല.

അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായി മന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.