National
മഹാരാഷ്ട്രയില്‍ ബിജെപി പിന്‍മാറിയതോടെ ഏവരും ഉറ്റുനോക്കുന്നത് ശിവസേന നീക്കത്തെ

മുംബൈ: കേവലഭൂരിപക്ഷം ഇല്ലെന്ന് കാണിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നും ബിജെപി പിന്‍മാറിയതോടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ബിജെപി പിന്‍മാറിയ സാഹചര്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും. ബിജെപി സര്‍ക്കാരുണ്ടാക്കിയില്ലെങ്കില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു .
എന്നാല്‍ ശിവസേന ഇനി കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ശിവസേനക്ക് പിന്തുണ നല്‍കുന്നത് തങ്ങളുടെ മതേതര വോട്ടുകള്‍ ഇല്ലാതാക്കുമോയെന്ന സംശയം കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.പുതിയ സാഹചര്യത്തില്‍ എന്‍സിപി ശിവസേന സര്‍ക്കാരിന് കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.