Connect with us

Kerala

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പില്‍ കെ ശ്രീകുമാര്‍ സി പി എം സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനാര്‍ഥിയായി കെ ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചു. ഞായറാഴ്ച രാവിലെ ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ചാക്കയില്‍ നിന്നുള്ള കൗണ്‍സിലറായ ശ്രീകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ശിപാര്‍ശ പാര്‍ട്ടി സംസ്ഥാന സമിതിക്ക് കൈമാറി. നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ശ്രീകുമാര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അടുത്ത ബന്ധു കൂടിയാണ്.

ഈമാസം 12നാണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയറെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. സി പി എമ്മിന് നഗരസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് സി പി എം ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനാണ് ബി ജെ പി സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും.