Connect with us

National

കര്‍താര്‍പൂര്‍ ഇടനാഴി: ആദ്യ സംഘം പാക്കിസ്ഥാനിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗത്തിന്റെ ഉദ്ഘാടനവും ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള സിഖ് തീര്‍ഥാടകരുടെ ആദ്യസംഘത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മവും പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 600 പേരുടെ സംഘമാണ് തുടക്കത്തില്‍ തീര്‍ഥാടനത്തിനായി എത്തിയത്.

പഞ്ചാബിലെ ഗുര്‍ദാസ്പുരിലുള്ള ദേര ബാബ നാനാക്കില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ പാകിസ്താനിലെ നരോവല്‍ ജില്ലയില്‍ കര്‍താര്‍പുരിലുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി നിര്‍മിച്ചിട്ടുള്ളത്. സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദര്‍ബാര്‍ സാഹിബിലാണ്.

സിഖ് മതവിശ്വാസികളുടെ തീര്‍ഥാ
ടന കേന്ദ്രമായ ഇവിടേക്ക് ഇന്ത്യയില്‍ നിന്ന് സ്ഥിരം പാത വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്്. നയതന്ത്ര തര്‍ക്കങ്ങള്‍ മൂലം അത് നടപ്പിലാകാതെ പോവുകയായിരുന്നു. ഒടുവില്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ചര്‍ച്ചക്ക് തയാറായതോടെ കര്‍താര്‍പുര്‍ ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിദിനം 5000 തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കാം.

Latest