എ എഫ് സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് വീണ്ടും തോല്‍വി

Posted on: November 9, 2019 10:36 pm | Last updated: November 9, 2019 at 10:54 pm

ദമാം | ദമാമില്‍ നടക്കുന്ന ഐ എഫ് സി അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. സഊദിയാണ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സഊദി ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ കൂടി ഇന്ത്യന്‍ വലയില്‍ നിറച്ച് സഊദി ശക്തമായ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയില്‍ മൈതാനം നിറഞ്ഞു കളിച്ചെങ്കിലും ഇന്ത്യന്‍ ടീമിന് സഊദി പ്രതിരോധം മറികടന്ന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ സഊദിയുടെ മുഹമ്മദ് അല്‍ അബ്ബാസ് ഹാട്രിക് കരസ്ഥമാക്കി.

ഇന്ത്യയുടെ മത്സരം കാണുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യക്കാരായ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ദമാമില്‍ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ മൂന്നാം മത്സരം.