Connect with us

National

സുപ്രീം കോടതി പറഞ്ഞ പത്ത് കാര്യങ്ങള്‍

Published

|

Last Updated

1. ബാബരി ഭൂമിയില്‍ ഹിന്ദു വിശ്വാസികള്‍ക്കായി ക്ഷേത്രം പണിയാം. ക്ഷേത്രം നിര്‍ക്കാന്‍ കേന്ദ്രം ട്രസ്റ്റ്‌
രൂപവത്ക്കരിക്കണം.

2. ഭൂമിയുടെ അവകാശം സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലക്കുമില്ല

3. മുസ്ലിംങ്ങള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി (കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഭൂമി കണ്ടെത്തി സുന്നി വഖ്ഫ് ബോര്‍ഡിന് മൂന്ന് മാസത്തിനകം കൈമാറണം).

4. മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ്.

5. ഭൂമിയുടെ അവകാശം തെളിയിക്കാന്‍ വേണ്ട രേഖ ഹാജരാക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് കഴിഞ്ഞില്ല.

6. മസ്ജിദിനുള്ളില്‍ വിഗ്രഹം കൊണ്ടുവെച്ചതും പള്ളി തകര്‍ത്തതും തെറ്റ്.

7. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (പുരാവസ്തു ഗവേഷണകേന്ദ്രം) യുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ല.

8. ബാബറി മസ്ജിദിന്റെ താഴെ ഭൂമിക്കടിയില്‍ മറ്റു ചില നിര്‍മിതികളുണ്ട്. ഇത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട നിര്‍മിതിയല്ല.

9. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദു ഐതിഹ്യത്തില്‍ ഭിന്നതയില്ല. എന്നാല്‍ അയോധ്യയിലെ ഭൂമിയിലെ തര്‍ക്കം നിയമപരമായി മാത്രമേ പരിഹരിക്കാനാവൂ.

10. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്തണം.

Latest