Connect with us

National

പരമോന്നത കോടതി വിധി മാനിക്കുന്നു; തൃപ്തിയില്ല- സുന്നി വഖ്ഫ് ബോര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബ്‌റി മസ്ജിദ് ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുനല്‍കിയ സുപ്രീംകോടതിവിധിയില്‍ തൃപ്തിയില്ലെന്ന് സുന്നി വഖ്ഫ് ബോര്‍ഡ്. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല്‍ വിധിയില്‍ തൃപ്തിയില്ല. വിശദമായ വിധി പകര്‍പ്പ് ലഭിച്ച ശേഷം പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കൂമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി വ്യക്തമാക്കി.

സുന്നി വഖ്ഫ് ബോര്‍ഡിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുമായി ചര്‍ച്ച നടത്തും. വിധിയില്‍ പുനഃപരിശോധനക്കായി എല്ലാ നിയമപരമായ വഴികളും തേടും. ഞങ്ങള്‍ നിസ്‌കരിച്ചിരുന്ന ബാബ്‌റി മസ്ജിദിന്റെ അകത്ത് ഇനിയും നിസ്‌കരിക്കാന്‍ അവകാശം വേണം. തര്‍ക്കഭൂമിയില്‍ കുറച്ച് ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങള്‍ വാദിച്ചത്. മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലുകളില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം സഫര്‍യാബ് ജിലാനി പറഞ്ഞു. കോടതി വിധയില്‍ ഒരു തരത്തിലുള്ള പ്രകോപനവും പാടില്ലെന്നും അദ്ദേഹം ഉണര്‍ത്തി.

 

Latest