കോടതി വിധിയോട് സംയമനത്തോടെയും സമാധാനത്തോടെയും പ്രതികരിക്കണം: മുഖ്യമന്ത്രി

Posted on: November 9, 2019 1:13 pm | Last updated: November 9, 2019 at 8:52 pm

തിരുവനന്തപുരം: അയോധ്യ വിധി അനുകൂലമാണെന്ന് കരുതുന്നവരും പ്രതികൂലമാണെന്ന് കരുതുന്നവരുംസംയമനത്തോടും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടുംപ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സമാധാനം തകരുന്ന ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവരുത്. ബാബരി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ കേരളം വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതിനാല്‍ തന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. അതേരീതിയില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ട്.

ബാബരി മസ്ജിദ് തര്‍ത്തത് വിഗ്രഹം കൊണ്ടുവെച്ചതും തെറ്റാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധിയോടുള്ള പ്രതികരണങ്ങള്‍ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയുംസംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രീം കോടതി വിധി അന്തിമമാണ് എന്നുള്ളതിനാല്‍ ഈ ഘട്ടത്തില്‍ അതുള്‍കൊള്ളാന്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.