എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

Posted on: November 8, 2019 4:42 pm | Last updated: November 14, 2019 at 4:43 pm


സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേ്ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ ഒ ഇ സി മാത്രം, (മുന്നാക്ക പിന്നാക്ക വിഭാഗങ്ങളിലെ മറ്റുജാതിക്കാര്‍ അര്‍ഹരല്ല) എന്നിവര്‍ക്കായി മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നു. (കുടുംബ വാര്‍ഷിക വരുമാനത്തിന് വിധേയമായി ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ, നഗരപ്രദേശങ്ങളില്‍ 1,20,000 രൂപ) ആദ്യ ചാന്‍സില്‍ തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്ടു, തത്തുല്യ പരീക്ഷ ബി പ്ലസില്‍ കുറയാതെ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. www.ksdc.kerala.gov.in ല്‍ നിര്‍ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് രാത്രി 12 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04812564304, 9400309740.