ആറ് തോക്കുകളുമായി പാലക്കാട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

Posted on: November 8, 2019 12:31 pm | Last updated: November 9, 2019 at 8:54 am
പ്രതീകാത്മക ചിത്രം

കൊച്ചി| ദുബൈയില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്ന് തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു.പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

റൈഫിള്‍ ക്ലബ്ബിന് കൈമാറനാനാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് യാത്രക്കാരന്‍ മൊഴി നല്‍കരിയിരിക്കുന്നത്.