മലപ്പുറത്ത് വസ്ത്ര സ്ഥാപനം കത്തി നശിച്ചു; മോഷ്ടാക്കള്‍ തീയിട്ടതായി സംശയം

Posted on: November 8, 2019 9:42 am | Last updated: November 8, 2019 at 1:04 pm

മലപ്പുറം: രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടക്ക് തീപിടിച്ചത് എന്നാണ് വിവരം.

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്‌നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം. കാടാമ്പുഴ പോലീസ് അന്വേഷണം തുടങ്ങി