സഊദി അധികൃതര്‍ പിടിച്ചെടുത്ത ഇറാഖിന്റെ ചരിത്ര രേഖകള്‍ കൈമാറി

Posted on: November 7, 2019 11:07 pm | Last updated: November 7, 2019 at 11:07 pm

ദമാം: സഊദി അധികൃതരുടെ കൈവശമുള്ള ഇറാഖിന്റെ ചരിത്ര രേഖകള്‍ കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ് സി ടി എച്ച്) ഇറാഖിന് കൈമാറിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1940 ന്റെ തുടക്കത്തില്‍ ഇറാഖ് നാഷണല്‍ ലൈബ്രറിയുടെയും ആര്‍ക്കൈവിന്റെയും ഉടമസ്ഥതയില്‍ നിന്ന് നഷ്ടപെട്ട രേഖകള്‍ നിയമവിരുദ്ധമായി നേടുകയും അവയില്‍ ചിലത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . പബ്ലിക് പ്രോസിക്യൂട്ടര്‍ ,ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇവ പിടിച്ചെടുക്കുകയായിരുന്നു

ഇത് മൂന്നാം തവണയാണ് സഊദി അറേബ്യ ചരിത്ര രേഖകള്‍
ഇറാഖിന് കൈമാറുന്നത്. നേരത്തെ 2009ലും 2010ലും ചരിത്ര രേഖകള്‍ കൈമാറിയിരുന്നു. റിയാദില്‍ നടന്ന പരിപാടിയില്‍ ദേശീയ പൈതൃക ഡെപ്യൂട്ടി ചെയര്‍മാന്‍ റസ്റ്റോം ബിന്‍ മക്ബൂല്‍ അല്‍ കുബൈസി ഇറാഖിലെ അംബാസഡര്‍ ഡോ. കിംഗ് അബ്ദുല്‍ അസീസിനു രേഖകള്‍ കൈമാറി കിംഗ് അബ്ദുല്‍ അസീസ് ചരിത്ര കേന്ദ്രത്തിലെ റിയാദിലെ ദേശീയ മ്യൂസിയത്തിലെ ഡോ. കഹ്താന്‍ തഹ ഖലഫും ചടങ്ങില്‍ പങ്കെടുത്തു