Connect with us

Gulf

എ എഫ് സി അണ്ടര്‍ 19: ഇന്ത്യ സഊദി പോരാട്ടം വെള്ളിയാഴ്ച

Published

|

Last Updated

ദമാം: സഊദിയിലെ ദമാമില്‍ നടക്കുന്ന എ എഫ് സി അണ്ടര്‍19 യോഗ്യതാ മത്സരത്തില്‍ ഇന്ത്യ വെളളിയാഴ്ച ആതിഥേയരുമായി ഏറ്റുമുട്ടും. കഴിഞ്ഞ മത്സരിത്തില്‍ രണ്ട് ഗോളിന് ഉസ്‌ബെക്കിസ്ഥാനോട് തോറ്റ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സഊദിക്കെതിരായ മത്സരം നിര്‍ണായകമാണ്. സാഫ് കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്.
വെള്ളിയാഴ്ച വൈകീട്ട് വൈകീട്ട് ഏഴുമണിക്ക് ദമാം റാക്കയിലെ പ്രിന്‍സ് സൗദ് ബിന്‍ ജലവി സ്റ്റേഡിയത്തിലാണ് മത്സരം. ഞായറാഴ്ച മൂന്നിന് 3 മണിക്ക് ഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ മൂന്നാം മത്സരം.