Connect with us

Ongoing News

ടി20: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം മത്സരം ഇന്ന്

Published

|

Last Updated

രാജ്‌കോട്ട് | ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. അതേസമയം മഹാ ചുഴലിക്കാറ്റ് രാജ്‌കോട്ടിൽ വീശിയടിച്ചാൽ കളി റദ്ദാക്കേണ്ടിവന്നേക്കും.

ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. പരമ്പരയിൽ 1-0 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയാണ് ബംഗ്ലാദേശ്.

ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചത്. 149 റൺസ് പിന്തുടർന്ന സന്ദർശകർ അവസാന ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ബാറ്റിംഗിലെ വീഴ്ചയും ഫീൽഡിംഗിലെ അലസതയുമാണ് വിനയായത്.