കശ്മീരിലെ പൊതു ഗതാഗത നിയന്ത്രണം; കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം തേടി

Posted on: November 7, 2019 9:43 am | Last updated: November 7, 2019 at 11:14 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പൊതു ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി വിശദീകരണം തേടി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കൊണ്ടുവന്ന നിയന്ത്രണത്തിനു ശേഷം കശ്മീരില്‍ എത്ര പൊതു വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വ്യാഴാഴ്ച രാവിലെ തന്നെ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

സ്വതന്ത്രമായി സഞ്ചരിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണമെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആണ് ഹരജി നല്‍കിയത്.