Connect with us

Gulf

അല്‍ ഹസ്സയില്‍ പുതിയ പതിനെട്ട് ജലപദ്ധതികള്‍

Published

|

Last Updated

ദമാം: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ പുതിയതായി ആരംഭിക്കുന്ന പതിനെട്ട് പുതിയ ജലപദ്ധതികളുടെ നിര്‍മാണോദ്ഘാടനം കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍വഹിച്ചു. 1.8 ബില്യണ്‍ റിയാല്‍ ചെലവിലാണ് കാര്‍ഷിക ആവശ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്.

അല്‍ ഹസ്സയിലെ പരിസ്ഥിതി, ജല പദ്ധതികള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദന-വിതരണത്തിനും പുതിയ പദ്ധതി ഏറെ സഹായകമാവും. രാജ്യത്തെ ഏറ്റവും വലിയ ഈന്തപ്പന തോട്ടങ്ങളും പച്ചക്കറി കൃഷി തോട്ടങ്ങളുമുള്ള പൗരാണിക നഗരം കൂടിയാണ് അല്‍ഹസ്സ. ചടങ്ങില്‍ പരിസ്ഥിതി, ജല, കൃഷി വകുപ്പു മന്ത്രി എന്‍ജിനീയര്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഫദ്ലിയും പങ്കെടുത്തു