Connect with us

Career Education

സൈന്യത്തിൽ ഓഫീസറാകാം

Published

|

Last Updated

കംബൈൻഡ് ഡിഫൻസ് എക്‌സാമിനേഷൻ- 2020ന് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ- 100, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല- 45, എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്- 32, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ- 225, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ (എസ് എസ് സി വുമൺ)- 16 എന്നിങ്ങനെ 418 ഒഴിവുകളാണുള്ളത്.

അവിവാഹിതരായ പുരുഷ/ വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ എം എ), ഇന്ത്യൻ നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 1997 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 20നും 24നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കി). 1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും വനിതകൾക്കും ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത: ഐ എം എ, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
നേവൽ അക്കാദമി- അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള എൻജിനീയറിംഗ് ബിരുദം.

എയർഫോഴ്‌സ് അക്കാദമി- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (ഫിസിക്‌സും മാത്തമാറ്റിക്‌സും പത്ത്, പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം) അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദം.

200 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർ, വനിതകൾ ഫീസ് അടക്കേണ്ടതില്ല. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.

http://upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി നവംബർ 19.