തിരുനബി ജീവിതം മാതൃകയാക്കണം: ഇ സുലൈമാന്‍ മുസ്ലിയാർ

Posted on: November 5, 2019 5:14 pm | Last updated: November 5, 2019 at 5:20 pm
ബുഖാരി മീലാദ് സമ്മേളനം ഇ സുലൈമാൻ മുസ്‌ലിയാർ
ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി | പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതക്രമം പിന്തുടർന്ന് മാതൃകാ ജീവിതം നയിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു.

ബുഖാരി മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെ മാതൃകയാക്കണമെന്നറിയാത്തതാണ് പുതിയ തലമുറയുടെ പ്രശ്‌നമെന്നും തിരുനബിയുടെ വലിയ മാതൃകകൾ നമുക്ക് പിൻപറ്റാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹുബ്ബുർറസൂൽ പ്രഭാഷണം സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി നിർവഹിച്ചു. കേന്ദ്ര മുശാവറ അംഗം തെന്നല അബൂഹനിഫൽ ഫൈസി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ആലിക്കുട്ടി ബാഖവി ചെറുമുറ്റം, ഖാലിദ് അഹ്‌സനി ഫറോക്ക്, ബീരാൻ കുട്ടി മുസ്‍ലിയാർ സുലൈമാൻ മുസ്‌ലിയാർ കിഴിശ്ശേരി, സി കെ യു മൗലവി മോങ്ങം, മുജീബ് മുസ്‌ലിയാർ മോങ്ങം, അസീസ് ഹാജി, അബ്ദുൽഹക്കീം ഹാജി, രായിൻകുട്ടി ഹാജി, ലത്തീഫ് പങ്കെടുത്തു.ഇന്ന് നടക്കുന്ന ആത്മീയ മജ്‌ലിസിന് ബായാർ തങ്ങൾ നേതൃത്വം നൽകും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. തെന്നല അബൂഹനീഫൽ ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി അൽ ഹൈദ്രൂസി ചിറയിൽ, പി യു എസ് ആറ്റക്കോയ തങ്ങൾ, മിഖ്ദാദ് ബാഖവി ചുങ്കത്തറ, പി എച്ച് അബ്ദുര്‍റഹ്മാൻ ദാരിമി പങ്കെടുക്കും