Connect with us

Kerala

മാവോയിസം: സി പി ഐക്കും പ്രതിപക്ഷത്തിനും മറുപടിയുമായി സി പി എം മുഖപത്രം

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നാല് മാവോയിസ്റ്റുകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിലും കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ യു എ പി എ കേസില്‍ അറസ്റ്റ് ചെയ്തതിലും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സി പി എം മുഖപത്രം. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പോലീസിനേയും സര്‍ക്കാറിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ആരെയാണ് സഹായിക്കുക. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യംമുതലെടുപ്പ് മാത്രമാണെന്നും സി പി ഐയുടെ പേരെടുത്ത് പറയാതെ സി പി എം മുഖപ്രത്തിലൂടെ മറുപടി നല്‍കുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.
കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവം സി പി എമ്മനും സര്‍ക്കാറിനുമെതിരെ തിരിച്ചുവിടാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. യു എ പി എ കരിനിയമമാണെന്ന പാര്‍ട്ടിയുടേയും സര്‍ക്കാറിന്റെയും സമീപനം അര്‍ഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.

ലഘുലേഖ കണ്ടെടുത്തതിനും ആശയപ്രചാരണം നടത്തിയതിനും യു എ പി എ ചുമത്തരുതെന്ന് സി പി എം നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുള്ള നീതിനിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. വിശദമായ പരിശോധന നടന്നുവരികയുമാണെന്നും മുഖപ്രസംഗം പറയുന്നു.

 

Latest