Connect with us

National

വിവരങ്ങള്‍ ചോരുമെന്ന ആശങ്ക; കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങളിലടക്കം ഭാവിയില്‍ നേതാക്കള്‍ മൊബൈല്‍ ഫോണുകള്‍ കൈവശം വെക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ചോര്‍ന്നേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും പോഷക എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.