Connect with us

Gulf

നിലമ്പൂരിന്റെ പുനര്‍ നിര്‍മാണം: പോപ്പി എഫ് സി 'കിക്കോഫ്' ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍

Published

|

Last Updated

ജിദ്ദ: കഴിഞ്ഞ പ്രളയ കാലത്തു നിലമ്പൂര്‍ മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ “നിയോ” സംഘടിപ്പിച്ച “കിക്കോഫ്” ഫുട്‌ബോള്‍ മേള വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് നിലമ്പൂരിന്റെ മഹാ സംഗമമായി മാറി. നിലമ്പൂര്‍ മണ്ഡലത്തിലെ എട്ടു ടീമുകള്‍ പങ്കെടുത്ത “കിക്കോഫി”ല്‍ പോപ്പി എഫ് സി പോത്തുകല്ല് ചാമ്പ്യന്മാരായി. ഫൈനലില്‍ ജാപ്പാ അമരമ്പലത്തെയാണ് പരാജയപ്പെടുത്തിയത്. ടൈബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പോപ്പി എഫ് സി ജേതാക്കളായത്. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ ജിദ്ദാ പ്രവാസി കൂട്ടായ്മയായ പോപ്പി ജിദ്ദയുടെ ഫുട്‌ബോള്‍ ക്ലബാണ് പോപ്പി എഫ് സി.

വെള്ളിയാഴ്ച വൈകീട്ട് നാലിന് തുടക്കം കുറിച്ച കിക്കോഫിന് ചെയര്‍മാന്‍ സൈഫുദ്ധീന്‍ വാഴയില്‍ ബോള്‍ കിക്കോഫ് ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന വാശിയേറിയ ലീഗ് മത്സരങ്ങള്‍ രാത്രി 11 വരെ നീണ്ടു. വി പി മുഹമ്മദ് അലി കിക്കോഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. നിലമ്പൂര്‍ മേഖലയില്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 61 പേരുടെ ഓര്‍മക്കു മുന്നില്‍ ഒരു മിനുട്ട് മൗന പ്രാര്‍ഥന നടത്തിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നിയോ ജിദ്ദ മുഖ്യ രക്ഷാധികാരി ഹംസ സൈക്കോ, നജീബ് കളപ്പാടന്‍, റഹിം പത്തുതറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സഊദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ എട്ടു ടീമുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റും നടന്നു. നിലമ്പൂരിന്റെ പുനര്‍ നിര്‍മാണ പ്രക്രിയയില്‍ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ വക 1,50,000 രൂപയുടെ വിവിധ കൂട്ടായ്മകള്‍ക്കുള്ള സഹായങ്ങള്‍ ചടങ്ങില്‍ കൈമാറി. നിയോ ജിദ്ദക്കുള്ള ജാപ്പായുടെ സഹായം ജാപ്പാ പ്രസിഡന്റ് ജലീല്‍ മാടമ്പ്ര, നിയോ ജിദ്ദാ ചെയര്‍മാന്‍ പി സി എ റഹ്മാന്‍നു കൈമാറി. പോപ്പി ജിദ്ദക്കുള്ള സഹായം ജാപ്പാ രക്ഷാധികാരി ഹുസൈന്‍ ചുള്ളിയോടില്‍ നിന്നും പോപ്പി ജനറല്‍ സെക്രട്ടറി അക്ബര്‍ പൂങ്കുഴിയും ട്രഷറര്‍ യൂനുസ് അലിയും ചേര്‍ന്ന് സ്വീകരിച്ചു. എടക്കര പാലിയേറ്റിവിനുള്ള സഹായം വി പി ശിഹാബില്‍ നിന്നും നജീബ് കളപ്പാടന്‍ ഏറ്റുവാങ്ങി. നിലമ്പൂര്‍ മൃതീരിയില്‍ വീടു തകര്‍ന്ന് മരണപ്പെട്ട കുടുംബത്തിനുള്ള സഹായം ഇബ്രാഹിം വി പി യില്‍ നിന്നും സി പി മുഹമ്മദ് ഏറ്റുവാങ്ങി. നരേകാവ് പ്രവാസി കൂട്ടായ്മയുടെ സഹായവും പോപ്പി ജിദ്ദക്ക് കൈമാറി.

ജിദ്ദയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളായ വി കെ റൗഫ്, നിസാം മമ്പാട്, കെ ടി എ മുനീര്‍, അബ്ദുല്‍ മജീദ് നഹ, ഷിബു തിരുവനന്തപുരം, വി പി ഷിയാസ്, കുഞ്ഞാലി ഹാജി, ഇല്ലിയാസ് കല്ലിങ്ങല്‍, ഇസ്മായില്‍ കല്ലായി, സകീര്‍ ഹുസൈന്‍ എടവണ്ണ, ഇസ്മായില്‍ മുണ്ടക്കുളം, സിഫ് സെക്രട്ടറി ഷെബീര്‍, ഹിഫ്സുറഹ്മാന്‍, ഇഖ്ബാല്‍ മച്ചിങ്ങല്‍, സലിം മമ്പാട്, ശരീഫ് അറക്കല്‍, ഹക്കിം പാറക്കല്‍, നാസര്‍ വെളിയംകോട്, നസീം കളപ്പാടന്‍, അമീര്‍ ചെറുകോട്, സലിം കളപ്പാടന്‍, ജിദ്ദയിലെ ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിനിധികളായ ശംസുദ്ധീന്‍, കബീര്‍ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി, സാദിക്കലി തുവൂര്‍, ഹാശിം കോഴിക്കോട്, സുല്‍ഫീക്കര്‍ ഒതായി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നിയോ പ്രസിഡന്റ് റഷീദ് വരിക്കോടന്‍ നിയന്ത്രിച്ച ഉദ്ഘാടന സെഷനില്‍ ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് പോത്തുകല്ല് സ്വാഗതവും ഹുസൈന്‍ ചുള്ളിയോട് നന്ദിയും പറഞ്ഞു.

കിക്കോഫിലെ താരമായി പോപ്പി ജിദ്ദയുടെ ഫാരിസ് ഉപ്പടയെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ട്രോഫിയും ഫാരിസ് ഉപ്പടക്ക് ലഭിച്ചു. ഏറ്റവും നല്ല പ്രതിരോധ താരമായി പോപ്പി ജിദ്ദയുടെ റാഷിദ് ഉപ്പട, ഗോള്‍ കീപ്പറായി ജാപ്പായുടെ നാസര്‍, മുന്‍നിര കളിക്കാരാനായി സ്വാന്‍ എഫ് സി യുടെ മുഫാസിദ് എന്നിവരെയും തിരഞ്ഞെടുത്തു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയി പോപ്പി എഫ് സിയുടെ സുബൈര്‍ മുണ്ടേരി തിരഞ്ഞെടുക്കപ്പെട്ടു.

ഫൈനലിന് മുന്നോടിയായി നിയോ ജിദ്ദാ പ്രസിഡന്റ് സെവന്‍സും ട്രഷറര്‍ സെവന്‍സും തമ്മില്‍ നടന്ന എക്‌സിബിഷന്‍ മാച്ചില്‍ ട്രഷറര്‍ സെവന്‍സ് വിജയിച്ചു. വിജയികളായ പോപ്പി എഫ്‌സിക്ക് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ട്രോഫി സമ്മാനിച്ചു. റണ്ണറപ്പായ ജാപ്പ എഫ് സിക്ക് കിക്കോഫ് കണ്‍വീനര്‍ നാസര്‍ കരുളായിയും ചെയര്‍മാന്‍ സൈഫുദ്ദീനും ട്രോഫി നല്‍കി. കിക്കോഫിന്റെ മാച്ച് ഒഫിഷ്യല്‍ ആയി സേവനം ചെയ്ത ബഷീര്‍ മച്ചിങ്ങല്‍, അസ്ഫര്‍, റാഫി മാസ്റ്റര്‍, കുഞ്ഞഹമ്മദ് എന്നിവര്‍ക്കുള്ള ഉപഹാരം നിയോ ജിദ്ദാ രക്ഷാധികാരി നജീബ് കളപ്പാടന്‍ നല്‍കി. കിക്കോഫിലെ ഏറ്റവും നല്ല വളണ്ടിയറായി മന്‍സൂര്‍ കരുളായിയെ തിരഞ്ഞെടുത്തു.

കിക്കോഫ് കണ്‍വീനര്‍ നാസര്‍ കരുളായിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ ഗഫൂര്‍ എടക്കര, മുര്‍ഷിദ് കരുളായി, അസ്‌കര്‍, ബഷീര്‍, താജ റിയാസ്, പി അക്ബര്‍, അനസ്, അബ്ദുല്‍ സമദ്, സലിം, അബ്റാര്‍, സിറാസ്, അമീര്‍, ഫസല്‍ റഹ്മാന്‍, സല്‍മാന്‍, ജെനീഷ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest