താഹ ഫസലിന്റെ വീട്ടില്‍ വീണ്ടും പരിശോധന; രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു

Posted on: November 4, 2019 4:11 pm | Last updated: November 4, 2019 at 7:34 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ വീണ്ടും അന്വേഷണ സംഘത്തിന്റെ പരിശോധന. താഹയുടെ മുറിയില്‍ വിശദമായി പരിശോധന നടത്തിയ സംഘം ഇവിടെ നിന്ന് രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു. ഇത് രണ്ടാം തവണയാണ് താഹയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നത്.

താഹയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ചോദിച്ചറിയുകയും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മകന്‍ രക്ഷപ്പെടുമെന്ന് പറയുകയും ചെയ്തതായി മാതാവ് വ്യക്തമാക്കി. അതേസമയം, വീട്ടില്‍ നിന്നും അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്ത ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും താഹയുടെതല്ലെന്ന് മാതാവ് പറഞ്ഞു. താഹയുടെ സഹോദരന്‍ ഇജാസിന്റെ ലാപ്‌ടോപ്പാണ് പോലീസ് കൊണ്ടുപോയത്.