Connect with us

Kerala

യു എ പി എ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മാതാവ്

Published

|

Last Updated

കോഴിക്കോട്: 15 വയസ് മുതല്‍ മാവോയിസ്റ്റ് സംശയത്തെ തുടര്‍ന്ന് തന്റെ മകനെ നിരീക്ഷിക്കുന്ന പോലീസ് എന്തുകൊണ്ട് വിവരം കുടുംബത്തെ അറിയിച്ചില്ലെന്ന് യു എ പി എ കേസില്‍ അറസ്റ്റിലായ അലന്റെ മാതാവ് സബിത മഠത്തില്‍. പോലീസ് അറിയിച്ചിരുന്നെങ്കില്‍ തിരുത്താനായി രക്ഷിതാക്കളെ അറിയിക്കുകയല്ലേ ചെയ്യേണ്ടത്. അലന് നിയമസഹായം നല്‍കുന്നത് സി പി എം സൗത്ത് ഏരിയ കമ്മറ്റിയാണ്. ്ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് തോടതി ഇന്ന് പരിഗണിക്കും. ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സബിത പറഞ്ഞു.
യു എ പി എ ചുമത്തിയത് പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസിന് തിരിച്ചടിയാണെന്നാണ് നിരീക്ഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമോ എന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനം പറഞ്ഞിട്ടില്ലെന്നും സബിത പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് മാവോയിസ്റ്റ് ലഘുലേഖ സൂക്ഷിച്ചെന്നാരോപിച്ച് അലന്‍, ഷുഹൈബ് താഹാ ഫസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അറസ്റ്റിനെതിരെ സി പി എമ്മിനുള്ളില്‍ നിന്നും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും കേസ് പുനപ്പരിശോധിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്പക്ഷ അന്വേഷണത്തിന് ഡി ജി പി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. യു എ പി എ നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും ഡി ജി പി പറഞ്ഞിരുന്നു.