Connect with us

Kerala

യുഎപിഎയോട് സര്‍ക്കാറിന് യോജിപ്പില്ല; പരിശോധിച്ച് നിലപാട് സ്വീകരിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | യുഎപിഎ നിയമം നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതു പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎപിഎ നിയമം നടപ്പാക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. ഈ കേസില്‍ യുഎപിഎ പോലീസ് ചാര്‍ജ് ചെയ്തത്് ഉടന്‍ നടപ്പില്‍ വരില്ല.യുഎപിഎ ചുമത്തുന്നതിന് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട സമിതിയുടെയും പരിശോധന വേണം

യുഎപിഎക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
യുഎപിഎ ചുമത്താനിടയായതു സംബന്ധിച്ച് പൊലീസില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.