ബിഹാറില്‍ ഛഡ് പൂജക്കിടെ ക്ഷേത്രത്തിന്റെ വാതില്‍ പൊളിഞ്ഞു വീണു; മൂന്നുപേര്‍ മരിച്ചു

Posted on: November 3, 2019 4:20 pm | Last updated: November 3, 2019 at 4:20 pm

പാറ്റ്‌ന | ബിഹാറിലെ സമഷ്ടിപൂരില്‍ ഛഡ് പൂജക്കിടെ ക്ഷേത്രത്തിന്റെ വാതില്‍ കുളത്തിലേക്ക് വീണ് രണ്ട് സ്ത്രീകളുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. കുളത്തില്‍ പൂജയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ നടത്തിക്കൊണ്ടിരുന്നവരാണ് ദുരന്തത്തിനിരയായത്. സംഭവത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

ഹസന്‍പൂരില്‍ ബഡ്ഗാവ് ഗ്രാമത്തിലെ പുരാതനമായ ക്ഷേത്രത്തിന്റെ വാതിലാണ് പൊളിഞ്ഞു വീണത്.
.