Connect with us

Malappuram

സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് സമാപിച്ചു

Published

|

Last Updated

സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് സമസ്ത മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയും വിസ്ഡം എജ്യുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറും ചേർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ നടത്തിയ സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് സമാപിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുൽബസ്വീർ സഖാഫി, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി, ഫൈസൽ അഹ്‌സനി ഉളിയിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി അന്പതിലധികം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. “തിരുനബി വിമർശനങ്ങൾക്ക് മറുപടി” എന്ന വിഷയത്തിലാണ് അക്കാദമിക് കോൺഫറൻസ് നടന്നത്.

എൻ എം സ്വാദിഖ് സഖാഫി, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, സിബ്ഗത്തുല്ല സഖാഫി അക്കാദമിക് കോൺഫറൻസ് നിയന്ത്രിച്ചു. സമാപന സംഗമം മാളിയേക്കൽ സുലൈമാൻ സഖാഫി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഉദ്ഘാടനം ചെയ്തു.