Connect with us

Kerala

മാവോവാദികളില്‍നിന്നും കണ്ടെടുത്ത തോക്കുകള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും കവര്‍ന്നതെന്ന് പോലീസ്

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയിലെ വനമേഖലയിലുണ്ടായ ഏറ്റ്മുട്ടലില്‍ മാവോവാദികളില്‍നിന്നും കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയില്‍ നിന്ന് തട്ടിയെടുത്തതെന്ന് പോലീസ്. 2004 ലില്‍ ഒഡീഷയിലെ കോരാപുഡില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് മാവോവാദികള്‍ തട്ടിയെടുത്ത ആയുധങ്ങളില്‍ ചിലതാണ് ഇവയെന്ന് പോലീസ് അറിയിച്ചു.

303 സീരിസില്‍പ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്. കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാവോവാദി ഭീഷണിയുള്ള മറ്റ് അയല്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയുധങ്ങള്‍ തിരിച്ചറിഞ്ഞത്.