Connect with us

Eranakulam

സൗമിനി ജെയിനെ പരിഹസിച്ചിട്ട പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍

Published

|

Last Updated

കൊച്ചി: മേയര്‍ സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍ എം പി. പോസ്റ്റ് സോഷ്യല്‍ മീഡയയില്‍ വലിയ ചര്‍ച്ചയാകുകയും ഹൈബിയെ പേരെടുത്ത് പറയാതെ സൗമിനി ജെയിന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ഹൈബി ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചത്. സൗമിനി ജെയിന്‍ കോളജ് പഠനകാലത്ത് പഴയ എസ് എഫ് ഐക്കാരിയാണെന്നും അവര്‍ക്ക് കോണ്‍ഗ്രസ് സംസ്‌കാരം അറിയില്ലെന്നും സൂചിപ്പിച്ചുള്ളതായിരുന്നു ഹൈബിയുടെ പരിഹാസം.

“ഇത് കോണ്‍ഗ്രസാണ് സഹോദരി.. തേവര കോളജിലെ പഴയ എസ് എഫ് ഐകാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ് എഫ് ഐയിലേ നടക്കൂ. ഇത് കോണ്‍ഗ്രസാണ് എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്.
എന്നാല്‍ മേയര്‍ സ്ഥാനം രാജിവെച്ചാല്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞായിരുന്നു ഇതിന് സൗമിനി ജെയിന്‍ ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്. പീഡനം എതിര്‍ക്കാനായില്ലെങ്കില്‍ ആസ്വദിക്കണമെന്ന തരത്തില്‍ നേരത്തെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഉണര്‍ത്തിയായിരുന്നു മേയറുടെ ഇത്തരം ഒരു മറുപടി. ഇരുവരുടെയും ഫേസ്ബുക്ക് ഏറ്റുമുട്ടല്‍ പൊതുജനങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഹൈബി പോസ്റ്റ് മുക്കുകയായിരുന്നു.