Connect with us

National

ഭര്‍ത്താവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ചതായി പരാതി

Published

|

Last Updated

വിദിഷ: ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ലാത്തേരി ഗ്രാത്തിലാണ് നാടിനെ നടുക്കിയ സംഭവം. തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നുമാണ് യുവതി പോലീസില്‍ പറഞിരിക്കുന്നത്.

ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ സുനില്‍ കുശ്‌വാഹ, മനോജ് അഹിര്‍വാര്‍ എന്നിവരാണ് തിങ്കളാഴ്ച മദ്യവുമായി വീട്ടിലെത്തിയത്. മൂവരും വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഭര്‍ത്താവ് മദ്യലഹരിയിലായപ്പോള്‍ സുനില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ഭര്‍ത്താവ് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോല്‍ മനോജ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍ ബി എസ് സിസോദിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.